മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ്; ജൂൺ 16-നകം വിശദീകരണം നൽകണമെന്ന് നിർദ്ദേശം

 


തൃശൂർ: 17 പേരുടെ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരും മാസം ജൂൺ 16 നകം വിശദീകരണം നൽകണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് ഈ അടിയന്തര നടപടി. കഴിഞ്ഞ ഏപ്രിൽ 21-ാം തീയതി നാടിനെ നടുക്കിയ വൻ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലായിരുന്നു സ്ഫോടനം. കിലോമീറ്ററുകൾക്കപ്പുറം വരെ വലിയ സ്ഫോടന ശബ്ദം പ്രതിധ്വനിച്ചിരുന്നു. വെടിക്കെട്ടുശാല പ്രവർത്തിച്ചിരുന്നതിന് സമീപത്തെ പാടശേഖരങ്ങളിലാകെ ഇരയായവരുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു.

 

കേരളത്തെയാകെ ഉലച്ച മുണ്ടത്തിക്കോട് ദുരന്തത്തിൽ സർക്കാർ നേരത്തെ തന്നെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലും ഉണ്ടായിരിക്കുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items