കൊച്ചി: നടുറോഡില്‍ യാത്രക്കാരന്റെ മൂക്കിടിച്ച് തകര്‍ത്ത സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാറി(34)നെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയില്‍ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ ഗീതാഞ്ജലി ജംഗ്ഷനില്‍ വച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപ്പള്ളി സ്വദേശി ഷംഷീര്‍ ഇടപെട്ടത്. ഇതിനിടയില്‍ ശ്രീകുമാര്‍ കൈയ്യില്‍ നാണയം ചുരുട്ടി പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.
