പ്രതിപക്ഷ ഉപനേതാവ് പദവിക്കായി സിപിഐ; പദവി വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ച് ബിനോയ് വിശ്വം; വഴങ്ങിയാല്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ ആര്‍.ജെ.ഡിയും; പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എല്‍.ഡി.എഫില്‍ കലഹം രൂക്ഷം


തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. പദവി വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ കടുംപിടിത്തത്തിന്  സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതോടെ ഇടതുമുന്നണിയില്‍ വലിയൊരു രാഷ്ട്രീയപ്പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സി.പി.എമ്മിന് മുന്നില്‍ യാതൊരു കാരണവശാലും മുട്ടുമടക്കേണ്ടതില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ലെന്നുമാണ് സി.പി.ഐ. നേതൃത്വത്തിന്റെ നിലപാട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ.യുടെ ഈ പിടിവാശിക്ക് മുന്നില്‍ സി.പി.എം വഴങ്ങേണ്ടി വന്നാല്‍, മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കും സമ്മർദ്ദ രാഷ്ട്രീയത്തിനുള്ള വഴിതുറക്കും. ഈ തർക്കം   ഇതേപടി തുടർന്നാല്‍ വലിയൊരു കസേരപ്പോരിലേക്കാണ് എല്‍.ഡി.എഫ്. നീങ്ങുന്നത്. സി.പി.ഐ.യുടെ ആവശ്യത്തിന് സി.പി.എം. അനുമതി നൽകിയാല്‍, 2027-ല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിനായി മുന്നണിയിലെ  ചെറുകക്ഷികളും  അവകാശവാദവുമായി രംഗത്തെത്തും. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ മുന്നണിയില്‍ പ്രകടമായിക്കഴിഞ്ഞു. രാഷ്ട്രീയ ജനതാദള്‍ 2027-ലെ രാജ്യസഭാ സീറ്റിനായി ഇപ്പോൾ തന്നെ പരോക്ഷമായി ആവശ്യം ഉന്നയിച്ചു കഴിഞ്ഞതായാണ് സൂചനകള്‍. വരുംദിവസങ്ങളില്‍ സി.പി.എം. നേതൃത്വത്തിന് ഇത് വലിയ തലവേദനയാകും.നിയമസഭയിലെ അംഗ ബലം അനുസരിച്ച് 36 എംഎൽഎ മാരുണ്ടെങ്കിലേ രാജ്യസഭാ എംപിയെ വിജയിപ്പിക്കാന്‍ കഴിയൂ. ഇടതിന് 35 പേരെയുള്ളൂ. മൂന്ന് ബിജെപിക്കാരുള്ളതിനാല്‍ 35 പേരുടെ പിൻതുണയെ അനുകൂലമാക്കി പ്രിഫറന്ഷ്യല്‍ വോട്ടിംഗ് കരുത്തില്‍ ജയിക്കാമെന്ന് സിപിഎം കണക്കു കൂട്ടിയാല്‍ പോലും ആര്ജെഡിയുടെ ഒരു എംഎൽഎ  നിര്ണ്ണാണയകമാകും . ഈ സാഹചര്യത്തിലാണ് ആര്ജെെഡി അവകാശവാദം ഉയര്ത്തു ന്നത്. ഇത് അംഗീകരിക്കേണ്ട ബാധ്യത സിപിഎമ്മിന് വന്നാല്‍ രാജ്യസഭയിലെ സിപിഎം അംഗങ്ങളുടെ എണ്ണത്തിലും വലിയ കുറവ് ഭാവിയിലുണ്ടാകും. എല്‍.ഡി.എഫ്. എന്നാല്‍ ഏതെങ്കിലും ഒരു പാര്ട്ടി്യുടെ മാത്രം തറവാട്ടുസ്വത്തല്ലെന്ന കടുത്ത ഭാഷയിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. തങ്ങള്‍ എല്‍.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും മുന്നണിയുടെ വളര്ച്ച യിലും തളര്ച്ച യിലും സി.പി.ഐ.ക്ക് തുല്യമായ പങ്കുണ്ടെന്നും അദ്ദേഹം ഓര്മ്മിയപ്പിച്ചു. എല്‍.ഡി.എഫ്. എന്ന മുന്നണി എത്രമാത്രം സി.പി.എമ്മിന്റേതാണോ അത്രയും തന്നെ സി.പി.ഐ.യുടേതു കൂടിയാണ്. മുന്നണി സംവിധാനമാകുമ്പോള്‍ പാര്ട്ടി കള്ക്ക്ട പരസ്പരം വിട്ടുകൊടുക്കാനും ആവശ്യങ്ങള്‍ ഏറ്റെടുക്കാനും മടിയുണ്ടാകരുത്. ഈ യാഥാര്ത്ഥ്യം  സി.പി.എം. തിരിച്ചറിയുമ്പോള്‍ പ്രശ്‌നങ്ങള്ക്ക്യ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്കുകുമകയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കിഎന്നാല്‍, മുന്കാനലങ്ങളിലെ കീഴ്വഴക്കങ്ങള്‍ നിരത്തി സി.പി.ഐ.യുടെ അവകാശവാദത്തെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം മറ്റൊരു കക്ഷിക്ക് വിട്ടുകൊടുക്കുന്ന ചരിത്രം എല്‍.ഡി.എഫില്‍ ഇല്ലെന്നാണ് സി.പി.എം. വ്യക്തമാക്കുന്നത്. മുന്പ്ി വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ് എന്ന ശക്തമായ ഉദാഹരണമാണ് സി.പി.എം. ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ പ്രതിപക്ഷ ഉപനേതാവായി സി.പി.എം. കാണുന്നത് കെ.എന്‍. ബാലഗോപാലിനെയാണ്. എന്നാല്‍ സി.പി.ഐ.യാകട്ടെ, മുന്‍ റവന്യൂ മന്ത്രി കെ. രാജനെ ഈ പദവിയില്‍ പ്രതിഷ്ഠിക്കണമെന്ന ആവശ്യത്തിലാണ് ഉറച്ചുനില്ക്കു്ന്നത്. പ്രശ്‌നപരിഹാരത്തിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം സി.പി.ഐ. നേതൃത്വവുമായി ഉഭയകക്ഷി ചര്ച്ചനകള്‍ നടത്തിയിരുന്നെങ്കിലും അത് പൂര്ണ്ണയമായും പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിയില്‍ ഒത്തൊരുമയോടെ നീങ്ങേണ്ട സമയത്ത് പദവികള്ക്ക്ാ വേണ്ടി ഘടകകക്ഷികള്‍ കടുംപിടിത്തം നടത്തുന്നത് സി.പി.എം. അണികളില്‍ വലിയ അമര്ഷത്തിന് കാരണമാകുന്നുണ്ട്. സി.പി.ഐ. ഉയര്ത്തുന്ന സമ്മര്ദ്ദവത്തിന് വഴങ്ങിയാല്‍ ആര്‍.ജെ.ഡി. ഉള്പ്പെഞടെയുള്ള മറ്റ് കക്ഷികള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ആവശ്യങ്ങളുമായി മുന്നോട്ട് വരുമെന്നതിനാല്‍ ഈ വിഷയത്തില്‍ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങള്ക്കാനണ് സി.പി.എം. ഒരുങ്ങുന്നത്. 


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items