മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ വാട്ടര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റു; പാലക്കാട് യുവാവിന് ദാരുണ മരണം

 


പാലക്കാട് തൃക്കടീരിയില്‍ മണ്ണുമാന്തിയന്ത്രം കഴുകുന്നതിനിടെ വാട്ടര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വീരമംഗലം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (33) ആണ് മരിച്ചത്. വാഹനം കഴുകുന്നതിനിടെ സിദ്ദീഖിന് ഷോക്കേല്‍ക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിലെ ചെളി നീക്കുന്നതിനായി പ്രഷര്‍ വാഷ് ചെയ്യുന്നതിനിടെയണ് അപകടം. സിദ്ദീഖ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തൃക്കടീരി സ്‌കൂളിന് സമീപത്ത് വച്ച് മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉപയോഗശേഷം മണ്ണുമാന്തി യന്ത്രത്തില്‍ ചെളി കട്ടിയായി പിടിക്കുന്നതിനാല്‍ കഴുകുന്നതിനായി പ്രഷര്‍ വാഷ് ചെയ്യാറാണ് പതിവ്. ഇതിനായി പ്രത്യേക മോട്ടോറാണ് ഉപയോഗിക്കുക. മോട്ടോര്‍ വൈദ്യുതിയുമായി ബന്ധിപ്പിക്കുന്നതിനിടെ സിദ്ദീഖിന് ഷോക്കേല്‍ക്കുകയും തളര്‍ന്നുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് മരിച്ചിരുന്നു.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items