കൊല്ലത്ത് വ്യാജ ആധാര്‍ രേഖകളുമായി താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍; രഹസ്യ വിവരത്തെ തുടര്ന്ന് അന്വേഷണം; അറസ്റ്റിലായത് നീണ്ടകര ഭാഗത്ത് ആക്രിസാധനങ്ങള്‍ പെറുക്കി വില്ക്കു ന്നവര്‍

 


കൊല്ലം: ചവറയില്‍ വ്യാജ ആധാര്‍ രേഖകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശിലെ ധാക്ക സ്വദേശികളായ മിലന്‍ ഖാന്‍, ഭാര്യ മുകള്‍ ഖന്‍ഡല്‍ എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. ഇവര്‍ കൊല്ലത്തെ മേല്‍വിലാസത്തിലാണ് വ്യാജ ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചിരുന്നത്. ഇരുവരേയും കുറിച്ച് പൊലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

കൊല്ലം നീണ്ടകര ഭാഗത്ത് ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ജോലികളിലേര്‍പ്പെട്ട് വരികയായിരുന്നു ഇവരെന്നാണ് പ്രദേശവാസികള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ആധാര്‍ കാര്‍ഡിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ എവിടെനിന്നാണ് ഈ വ്യാജ രേഖകള്‍ സംഘടിപ്പിച്ചത്, എത്ര കാലമായി കേരളത്തില്‍ തുടരുന്നു, നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items