ചേര്‍ത്തല: ചേര്‍ത്തല നഗരസഭാ പരിധിയിലും തണ്ണീര്‍മുക്കം പഞ്ചായത്ത്
പരിധിയിലുമായി രണ്ടു പേര്‍ക്ക് ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്തു. തണ്ണീര്‍മുക്കം
പഞ്ചായത്തില്‍ നാലരവയസ്സുകാരനും ചേര്‍ത്തല നഗരസഭയില്‍ 80
വയസ്സുകാരിക്കുമാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
ചികിത്സയിലുള്ള ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
രണ്ടു ദിവസത്തിനുള്ളില്‍ സമീപ പ്രദേശങ്ങളിലെ രണ്ടു പേര്‍ക്ക് രോഗം
സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. നഗരസഭയിലും പഞ്ചായത്ത്
തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ചേര്‍ത്തല നഗരസഭയില്‍
രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍
ഇന്നലെത്തന്നെ ആരംഭിച്ചു. നഗരസഭ അധ്യക്ഷന്‍ എസ്. സോബിന്റെ സാന്നിധ്യത്തില്‍
ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗം ചേര്‍ന്നു. തണ്ണീര്‍മുക്കം
പഞ്ചായത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നന്‍ അധ്യക്ഷനായി. മെഡിക്കല്‍
ഓഫിസര്‍മാരായ ഡോ. ജയന്തി, ഡോ. മനു മഹീധരന്‍, വൈസ് പ്രസിഡന്റ് ലിജി, ,സെക്രട്ടറി സുരേഷ് കുമാര്‍,
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുമേഷ്, പ്രവീണ്‍.ജി. പണിക്കര്‍,യമുന,ഹെല്‍ത്ത്
ഇന്‍സ്പക്ടര്‍ ഹരിലാല്‍, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചേര്‍ത്തലയിലും തണ്ണീര്‍മുക്കത്തും ജപ്പാന്‍ ജ്വരം
Tags:
Kerala
