മുംബൈയെ 'തോല്‍വിയില്‍ മുക്കി' ഹാര്‍ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്ക്?പകരക്കാരായി മുംബൈയിലെത്തുക ദുബെയോ ഋതുരാജോ?

 


മുംബൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ തോല്‍വികളില്‍ നാണംകെടുമ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു കൂടുമാറ്റത്തിനാണ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് 11 മത്സരങ്ങളില്‍ നിന്ന് കേവലം ആറ് പോയിന്റുമായി പ്ലേ ഓഫ് കാണാതെ പുറത്തായതോടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ടീം വിടുമെന്ന സൂചനകള്‍ ശക്തമാണ്. 2027 സീസണിലെ മെഗാ ലേലത്തിന് മുന്നോടിയായി ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് (സിഎസ്‌കെ) ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം.

മേയ് 2-ന് ചെപ്പോക്കില്‍ നടന്ന മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും തമ്മില്‍ നടത്തിയ ദീര്‍ഘനേരത്തെ സംഭാഷണമാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരം. സ്വന്തം ടീം പരാജയപ്പെട്ടതിന് പിന്നാലെ എതിര്‍ ടീമിന്റെ സിഇഒയുമായി ഒരു ക്യാപ്റ്റന്‍ ഇത്രയധികം സമയം സംസാരിക്കുന്നത് സാധാരണ കാഴ്ചയല്ല. സമാനമായ രീതിയില്‍ കഴിഞ്ഞ സീസണില്‍ ചര്‍ച്ചകള്‍ നടത്തിയ സഞ്ജു സാംസണ്‍ ഈ വര്‍ഷം സിഎസ്‌കെയില്‍ എത്തിയത് ആരാധകരുടെ സംശയം ബലപ്പെടുത്തുന്നു.

 

ഹാര്‍ദിക്കിന്റെ മുംബൈയിലേക്കുള്ള രണ്ടാം വരവ് അങ്ങേയറ്റം കയ്‌പേറിയതായിരുന്നു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയതിലുള്ള ആരാധകരുടെ പ്രതിഷേധം വാങ്കഡെ സ്റ്റേഡിയത്തിലെ കൂവലുകളായി ഇന്നും തുടരുന്നു. ഇത് താരത്തിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പുറംവേദനയെത്തുടര്‍ന്ന് ചില മത്സരങ്ങളില്‍ നിന്ന് താരം വിട്ടുനിന്നപ്പോള്‍, മാനേജ്മെന്റും താരവും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ജസ്പ്രീത് ബുംറയെ കൊണ്ടുവരണമെന്ന് സഞ്ജയ് മഞ്ജരേക്കറെ പോലുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടതും മുംബൈ ക്യാമ്പിലെ അസ്ഥിരത വ്യക്തമാക്കുന്നു.

ഹാര്‍ദിക് സിഎസ്‌കെയിലേക്ക് മാറുകയാണെങ്കില്‍ മൂന്ന് സാധ്യതകളാണ് പ്രധാനമായും കല്‍പ്പിക്കപ്പെടുന്നത്. ചെന്നൈയുടെ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മുംബൈയ്ക്ക് നല്‍കി പകരം ഹാര്‍ദിക്കിനെ വാങ്ങുന്നതാണ് ആദ്യത്തേത്. മുംബൈ സ്വദേശിയായ ദുബെയ്ക്ക് വാങ്കഡെയില്‍ തിളങ്ങാന്‍ കഴിയുമെന്നത് മുംബൈയ്ക്ക് ഗുണകരമാകും. രണ്ടാമത്തെ സാധ്യത ഋതുരാജ് ഗെയ്ക്വാദിനെ മുംബൈയ്ക്ക് നല്‍കുക എന്നതാണ്. സഞ്ജു സാംസണ്‍ ടീമിലെത്തിയ സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ ഓള്‍റൗണ്ടറായി നിലനിര്‍ത്തി സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ ചെന്നൈ ആഗ്രഹിച്ചേക്കാം. മൂന്നാമതായി, ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ വാങ്ങിയതുപോലെ വന്‍ തുക നല്‍കിയുള്ള 'ഓള്‍-ക്യാഷ്' ട്രേഡിനും സാധ്യതയുണ്ട്. മുംബൈ കൈവിട്ടാല്‍ ഹാര്‍ദിക്കിനായി ലക്‌നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളും രംഗത്തുണ്ട്. ഋഷഭ് പന്തിനെ ടീമിലെത്തിച്ചിട്ടും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്ത ലക്‌നൗവും പാറ്റ് കമ്മിന്‍സിന്റെ ലഭ്യതയില്‍ ആശങ്കയുള്ള സണ്‍റൈസേഴ്സും ഹാര്‍ദിക്കിനെ നോട്ടമിടുന്നുണ്ട്. എന്നാല്‍ എം.എസ്. ധോണിയുമായുള്ള ഹാര്‍ദിക്കിന്റെ അടുത്ത ബന്ധം ചെന്നൈയിലേക്കുള്ള വഴി എളുപ്പമാക്കിയേക്കും.

 

ഐപിഎല്‍ ചരിത്രത്തില്‍ ഹൈ പ്രൊഫൈല്‍ ബ്രേക്കപ് ഇതാദ്യമല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 2021 ല്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായിരുന്ന വാര്‍ണറെ കൈവിട്ടതും, ചെന്നൈയില്‍ രവീന്ദ്ര ജഡേജ നേരിട്ടതും ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു വിഷയവും ലക്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയും കെ.എല്‍.രാഹുലും തമ്മിലുണ്ടായ വിഷയവുമെല്ലാം മുന്നിലുണ്ട്. വ്യക്തിഗത പ്രകടനത്തിനൊപ്പം ക്യാപ്റ്റനെന്ന നിലയിലും പരാജയപ്പെട്ടതാണ് ഹാര്‍ദികിന് പുറത്തേക്കുള്ള വഴി തുറന്നത്. ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ താരം മുംബൈയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും പിന്നീട് ഫോളോ ചെയ്തതും വിവാദമായിരുന്നു. പേശീവലിവ് മൂലമാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഹാര്‍ദിക് വിട്ടുനിന്നതെന്നായിരുന്നു മുംബൈയുടെ വിശദീകരണം. അഭ്യൂഹങ്ങള്‍ സത്യമാകുകയും മുംബൈ ഹാര്‍ദികിനെ വിടാന്‍ തീരുമാനിക്കുകയും ചെയ്താല്‍ നേട്ടം ഹാര്‍ദികിന് തന്നെയാണെന്ന് വിദ്ഗധര്‍ പറയുന്നു. ഐപിഎലിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതിഭയാണ് ഹാര്‍ദിക് പാണ്ഡ്യ. ഡല്‍ഹിയാണ് ഹാര്‍ദികിനായി കാത്തിരിക്കുന്നവരില്‍

 

മുന്‍പന്തിയില്‍. അക്‌സറിന് കീഴില്‍ പലപ്പോഴും ദിശാബോധമില്ലാതെയാണ് ടീം ഇറങ്ങുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സമാന സ്ഥിതിയിലായിരുന്നു എല്‍എസ്ജിയും. 2024 ലെ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഭീമമായ തുകയ്ക്ക് ഋഷഭ് പന്തിനെ ടീമിലെടുത്തുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സണ്‍റൈസേഴ്‌സിനാവട്ടെ അടുത്ത സീസണിലേക്ക് പാറ്റ് കമിന്‍സുണ്ടാകുമോയെന്ന ഉറപ്പുമില്ല. ആഷസും ലോകകപ്പും അടുത്തിരിക്കെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പാറ്റ് കമിന്‍സിന് എന്‍ഒസി നല്‍കാന്‍ സാധ്യത കുറവാണെന്നതാണ് കാരണം. കൊല്‍ക്കത്തയും രഹാനയെ മാറ്റാനുള്ള താല്‍പര്യത്തിലാണ്. ഇതെല്ലാം ഹാര്‍ദികിന്റെ മൂല്യം വീണ്ടുമേറ്റുന്നുവെന്നതാണ് വാസ്തവം. കൂടുതൽ കണ്ടെത്തുക ദേശീയ വാർത്തകൾ രാഷ്ട്രീയ വിശകലനം പുരസ്കാര വിവരങ്ങൾ

 

ജയവും തോല്‍വിയും അമ്പരപ്പിക്കുന്ന തിരിച്ചുവരവും നിറഞ്ഞതാണ് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രം. 2024 ഉം 2026 ഉം ആകും മുംബൈ ആരാധകര്‍ മറക്കാനിഷ്ടപ്പെടുന്ന സീസണുകളും. ആദ്യത്തെ ഏഴു കളിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷമാണ് 2014 ല്‍ ടീം പ്ലേ ഓഫ് കടന്നത്. 2017 ലെ ജയം, 2019 ലെ ഫൈനലില്‍ ചെന്നൈക്കെതിരെ നേടിയ ആ ഒറ്റ റണ്‍ വിജയം...അവിസ്മരണീയമായ ആ നിമിഷങ്ങളില്‍ നിന്ന് മറക്കനാഗ്രഹിക്കുന്ന മല്‍സരങ്ങളിലേക്കാണ് മുംബൈ ഈ സീസണില്‍ വീണുപോയത്. ഹാര്‍ദിക് മാത്രമല്ല അതില്‍ പ്രതി. സൂര്യകുമാറും, ബുംറയും വരെ നിറംമങ്ങി നില്‍ക്കുകയാണ്. അഞ്ച് മല്‍സരങ്ങളില്‍ രോഹിത് ശര്‍മ കൂടി പുറത്തിരുന്നതോടെ മുംബൈയുടെ സീസണ്‍ അതിവേഗം അവസാനിച്ചു. മുന്‍പ് അങ്ങനെയായിരുന്നില്ല മുംബൈയിലെ സ്ഥിതി. പാണ്ഡ്യ സഹോദരന്‍മാരും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നുണ്ടാക്കിയ മധ്യനിര ഏത് ടീമിനെയും അമ്പരപ്പിച്ചു. ആ ബ്രാന്‍ഡ് ഇന്നില്ല. മുംബൈയെ പിന്നോട്ടടിക്കുന്നതും ആ കെട്ടുറപ്പിന്റെ അഭാവമാണെന്ന് വേണം കരുതാന്‍.

 

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇതൊരു പുനര്‍ചിന്തനത്തിന്റെ സമയമാണ്. സൂര്യകുമാറും ബുംറയും വരെ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍, 2027-ലെ മെഗാ ലേലത്തിന് മുന്‍പ് ടീമിനെ പൂര്‍ണ്ണമായി അഴിച്ചുപണിയാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരാകും. ഹാര്‍ദിക് മുംബൈയില്‍ തന്നെ തുടരുമോ അതോ ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയുമോ എന്നത് വരും ദിവസങ്ങളില്‍ ഐപിഎല്‍ ലോകത്തെ ഏറ്റവും വലിയ സസ്‌പെന്‍സായി തുടരും.

https://marunadanmalayalee.com/sports/cricket/news-847927

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items