ടേബിള്‍ ടോപ്പറായി പ്ലെ ഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരൂ; ടേബിളില്‍ മൂന്നാമതായി എലിമിനേറ്ററില്‍ സ്ഥാനമുറപ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദും; എതിരാളികളെ ഞായറാഴ്ച്ച അറിയാം

 


ഹൈദരാബാദ്: അവസാന മത്സരത്തില്‍ തോറ്റെങ്കിലും ടേബിള്‍ ടോപ്പറായി ക്വാളിഫയറില്‍ സ്ഥാനമുറപ്പിച്ച് ആര്‍സിബി.മത്സരത്തില്‍ 55 റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചത്.ഹൈദരാബാദ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരു 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ബെംഗളൂരുവും ഗുജറാത്തുമാണ് ക്വാളിഫളര്‍ വണ്ണില്‍ ഏറ്റുമുട്ടുന്നത്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തോറ്റെങ്കിലും പട്ടികയില്‍ തലപ്പത്താണ് ടീം. നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന് മറികടക്കാനുമായില്ല. മത്സരത്തില്‍ കുറഞ്ഞത് 90 റണ്‍സ് ജയം നേടിയാല്‍ മാത്രമേ എസ്ആര്‍ച്ചിന് ക്വാളിഫയര്‍ 1 ന് യോഗ്യത നേടാനാകുമായിരുന്നുള്ളൂ.പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നും സ്ഥാനങ്ങളില്‍ തുടരും. ഈ മൂന്ന് ടീമുകളും ഇതിനകം പ്ലേ ഓഫിലെത്തിയവരാണ്. പ്ലേ ഓഫിലെ നാലാം ടീമാകാന്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം അവശേഷിക്കുന്നത്.

കുറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കമായിരുന്നു.വെങ്കടേഷ് അയ്യര്‍- വിരാട് കോലി ഓപ്പണിംഗ് സഖ്യം 4.3 ഓവറില്‍ ചേര്‍ത്തത് 60 റണ്‍സ്. 19 പന്തുകളില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി അയ്യര്‍ 44 റണ്‍സെടുത്ത് ഇഷാന്‍ മലിംഗയുടെ പന്തില്‍ വീണു. നേരിട്ട ആദ്യ പന്ത് ഗാലറിയിലെത്തിച്ച് വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയെങ്കിലും പിന്നീട് ആര്‍സിബി പ്രതിരോധത്തിലായി. പവര്‍പ്ലേയ്ക്കിടയില്‍ തന്നെ വിരാട് കോലിയെ സാക്കിബ് ഹുസൈന്‍ പുറത്താക്കി. കോലി നേടിയത് 11 പന്തുകളില്‍ 15 റണ്‍സ്. 14 പന്തില്‍ 21 റണ്‍സെടുത്ത പടിക്കലിന്റെ പേരാട്ടവും അധികം നീണ്ടില്ല. മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്‌കോര്‍ 100-3. ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ രജത് പാടിദാറും ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ടീമിനെ 150 കടത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. തോല്‍വിയുടെ ഭാരം കുറയ്ക്കുക മാത്രമായി ഇവരുടെ മനസില്‍. മാത്യു ഹെഡ് എറിഞ്ഞ 19-ാം ഓവറില്‍ പാടിദാര്‍ (39 പന്തില്‍ 56) പുറത്താവുകയും ചെയ്തു. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും (31 പന്തില്‍ 41*), ടീം ഡേവിഡും (7 പന്തില്‍ 15*) പുറത്താവാതെ നിന്നു.

നേരത്തേ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത് മികച്ച തുടക്കമായിരുന്നു. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും വെടിക്കെട്ട് നടത്തി. ടീം മൂന്നോവറില്‍ തന്നെ 33 റണ്‍സിലെത്തി. നാലാം ഓവറില്‍ റാസിഖിനെ മൂന്ന് തവണ ഫോറടിച്ച ഹെഡ് അവസാനപന്തില്‍ പുറത്തായി. 16 പന്തില്‍ നിന്ന് 26 റണ്‍സാണ് താരം അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ ടീം 63 റണ്‍സിലെത്തി. രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അഭിഷേകായിരുന്നു കൂടുതല്‍ അപകടകാരി. എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. 20 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി നേടിയത്. ഒന്‍പതാം ഓവറില്‍ അഭിഷേക് മടങ്ങി. 22 പന്തില്‍ നിന്ന് 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പത്തോവറില്‍ 116-2 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹെന്റിച്ച് ക്ലാസനും ഇഷാന്‍ കിഷനും പിന്നീട് മൈതാനത്ത് താണ്ഡവമാടി. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹൈദരാബാദ് ബാറ്റര്‍മാര്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.

13ാം ഓവറില്‍ 27 റണ്‍സും 14-ാം ഓവറില്‍ 15 റണ്‍സും 15-ാം ഓവറില്‍ 18 റണ്‍സുമാണ് ക്ലാസനും ഇഷാന്‍ കിഷനും ചേര്‍ന്ന് അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ 189 ലെത്തി. ഇഷാന്‍ കിഷന്‍ ഫിഫ്റ്റിയും നേടി. അടിച്ചുകളിച്ച ക്ലാസനും പിന്നാലെ അര്‍ധസെഞ്ചുറി തികച്ചു. അതോടെ ആര്‍സിബി അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. 24 പന്തില്‍ നിന്ന് 51 റണ്‍സുമായി ക്ലാസന്‍ പുറത്തായെങ്കിലും പിന്നാലെയിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി തകര്‍ത്തടിച്ചു. അവസാന ഓവറുകളില്‍ നിതീഷ് കുമാറും കിഷനും മിന്നിച്ചതോടെ സ്‌കോര്‍ 250 കടന്നു. ഇഷാന്‍ കിഷന്‍ 46 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത് പുറത്തായി. നിതീഷ് കുമാര്‍ 12 പന്തില്‍ നിന്ന് 29 റണ്‍സുമായി പുറത്താവാതെ നിന്നു.


 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items