പോലീസ് വേഷത്തിൽ വീണ്ടും ചാക്കോച്ചൻ; കൂട്ടിന് ലിജോമോളും; കിരൺ ദാസിന്റെ ആദ്യ സംവിധാന ചിത്രം; നിഗൂഢതകൾ നിറച്ച 'ഉന്മാദം' ടീസർ പുറത്തിറങ്ങി


 കൊച്ചി: കുഞ്ചാക്കോ ബോബൻ ചിത്രം 'ഉന്മാദ'ത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായാണ് കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും എത്തുന്നത്. പുതുമയുള്ളൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു പഴയ കേസ് ഫയലിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

 പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. കുടുംബജീവിതത്തിലെ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് ഇദ്ദേഹം പുനരന്വേഷിക്കാൻ തുടങ്ങുന്നു. അന്വേഷണം പുരോഗമിക്കുന്തോറും കേസിന്റെ നിഗൂഢതകൾ വർദ്ധിക്കുകയും യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം

റിലീസ് തീയതി പ്രഖ്യാപിച്ചു ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആളാണ് സംവിധായകൻ കിരൺ ദാസ്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ജോജി', 'മൂത്തോൻ', 'രോമാഞ്ചം', 'റോഷാക്ക്', 'ജോസഫ്', 'ഇലവീഴാ പൂഞ്ചിറ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചതും ഇദ്ദേഹമാണ്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അർജുൻ സേതുവാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, പിആർഒ: ആതിര ദിൽജിത്ത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items