ന്യൂഡല്‍ഹി: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയ ഒരാള്‍ പഞ്ചാബില്‍ അറസ്റ്റിലായി. ഇന്ത്യന്‍ സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ ചക് ധരിവാള്‍ ഗ്രാമവാസിയായ ബല്‍ജിത് സിങ് ആണ് പിടിയിലായത്. പത്താന്‍കോട്ട്-ജമ്മു ദേശീയപാത 44ലെ ഒരു പാലത്തിന് സമീപമുള്ള കടയില്‍ ഇയാള്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം പാകിസ്താന് ചോര്‍ത്തി നല്‍കുകയും ചെയ്തു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നാണ് ചാരവൃത്തി നടത്തിയ ഒരു ശൃംഖലയെ പഞ്ചാബ് പൊലീസ് കണ്ടെത്തിയത്. സൈന്യത്തിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലും വിദേശത്തുമുള്ള ആളുകള്‍ക്ക് ഇന്റര്‍നെറ്റ് വഴി തത്സമയം അയച്ചുകൊടുത്തിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദല്‍ജീന്ദര്‍ സിങ് ധില്ലന്‍ വ്യക്തമാക്കി. വന്‍ തുക കൈപറ്റിക്കൊണ്ടാണ് ബല്‍ജിത്ത് സിങ് ചാരപ്രവര്‍ത്തനം നടത്തിയത്.
സിസിടിവി ക്യാമറയും ഇന്റര്‍നെറ്റ് വൈഫൈ റൂട്ടറും പൊലീസ് കണ്ടെ ജനുവരിയില്‍ സുജാന്‍പുരിന് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ താന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതായി ബല്‍ജിത് സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ദുബായിലുള്ള അപരിചിതനായ ഒരാളില്‍ നിന്നും ബല്‍ജിത് സിങിനു നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിനായി ഇയാള്‍ക്ക് 40,000 രൂപയും ലഭിച്ചു.ടുത്തു. സുജാന്‍പുര്‍ പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തു. ബല്‍ജിത് സിങിനു പുറമെ വിക്രംജിത് സിങ്, ബല്‍വിന്ദര്‍ സിങ്, തരന്‍പ്രീത് സിങ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രതികള്‍
രാജ്യവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ്
പറഞ്ഞു. ഈ ശൃംഖലയുടെ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ
സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഒളിവിലുള്ള
ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചില്‍ തുടരുകയാണ്.
