ബെംഗളൂരു: അള്‍സൂരില്‍ ചാര്‍ജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ
ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. ബെംഗളൂരു അള്‍സൂരിലുണ്ടായ അപകടത്തില്‍
ലൂര്‍ദ്നാഥനാണ് (65) മരിച്ചത്. രാത്രിയില്‍ ചാര്‍ജ്
ചെയ്യാനിട്ട സ്‌കൂട്ടര്‍ പുലര്‍ച്ചയോടെ പൊട്ടിത്തെറിക്കുക ആയിരുന്നു.
വീടിന്റെ ഹാളിനോടുചേര്‍ന്ന് സ്‌കൂട്ടര്‍ ചാര്‍ജുചെയ്യുന്നതിനിടെ
പുലര്‍ച്ച മൂന്നിനാണ് അപകടമുണ്ടായത്. ലൂര്‍ദ്നാഥന്‍ ഹാളില്‍
ഉറങ്ങിക്കിടക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദംകേട്ടുണര്‍ന്ന മകന്‍
ഫ്രാങ്ക് ആന്റണിയും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തീയണച്ചെങ്കിലും ഗുരുതര
പൊള്ളലേറ്റ ലൂര്‍ദ്നാഥന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയില്‍ ചാര്‍ജുചെയ്യാന്‍
വെച്ചതിനാല്‍ പുലര്‍ച്ചെയായപ്പോഴേക്കും സ്‌കൂട്ടറിന്റെ ബാറ്ററി ചൂടുകൂടി
പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം.
Tags:
National
