പുഴയ്ക്ക് കുറുകെ വലിയ പൈപ്പുകൾ സ്ഥാപിച്ച് നിർമാണം; ശക്തമായ മഴയിൽ ഒഴുകിപ്പോയ വയനാട് തുരങ്കപാതക്ക് സമീപത്തെ താൽക്കാലിക ചപ്പാത്ത് പുനർ നിർമാണം

 


കോഴിക്കോട്: കനത്ത മലവെള്ളപ്പാച്ചിലിൽ തകർന്ന കോഴിക്കോട് മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്തിന്റെ പുനർനിർമാണം ആരംഭിച്ചു. പുഴയ്ക്ക് കുറുകെ വലിയ പൈപ്പുകൾ സ്ഥാപിച്ച് ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. പ്രദേശത്ത് നിലവിൽ മഴ കുറഞ്ഞത് നിർമാണ ജോലികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്

  വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്കും മലയോര മേഖലകളിലേക്കും എത്തിച്ചേരാനുള്ള ഏക വഴിയാണിത്.ചപ്പാത്ത് ഒലിച്ചുപോയതോടെ മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രാമാർഗ്ഗമില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ടത്.നിർണ്ണായകമായ വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്ക് യന്ത്രസാമഗ്രികളും തൊഴിലാളികളും എത്തിക്കേണ്ട ഏക വഴിയും ഇതോടെ ഇല്ലാതായി.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items