കട കുത്തിത്തുറന്ന് തുണിത്തരങ്ങൾ കവർന്നു; മോഷണസംഘം പിടിയിൽ; പ്രതികളെ വലയിലാക്കിയത് നൂറനാട് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം


നൂറനാട്: ചാരുംമൂട് ജംക്‌ഷന് സമീപം കട കുത്തിത്തുറന്ന് അറുപതിനായിരം രൂപയുടെ തുണിത്തരങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയത്തിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രവീൺ (കിച്ചു– 25) എന്നിവരാണ് പിടിയിലായത്. ഈ മാസം 12-ന് രാത്രിയിലായിരുന്നു മോഷണം. ചാരുംമൂട് ജംക്‌ഷനിലെ ഫുട്പാത്തിന് സമീപമുള്ള കടയുടെ വാതിൽ തകർത്ത് അകത്തുകയറിയ സംഘം വിലകൂടിയ തുണിത്തരങ്ങൾ കവരുകയായിരുന്നു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായവർ മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
നൂറനാട് എസ്എച്ച്ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ്ഐമാരായ മിഥുൻ, സുരേഷ് ബാബു, എഎസ്ഐ റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിപിഒ സിജു, സിപിഒമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items